ഇനി ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം.

ഇനി ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം.

ഇനി ഗതാഗത നിയമലംഘനത്തിന് ചുമത്തുന്ന പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം. അതിനായി കാര്‍ഡ് സൈ്വപ്പിങ് മെഷീനുകള്‍ മോട്ടോര്‍വാഹനവകുപ്പിൻ്റെ പരിശോധനാ സ്‌ക്വാഡുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 600 പോയന്റ് ഓഫ് സെയില്‍സ് മെഷീനുകള്‍ വിതരണം നടത്തും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോര്‍ട്ടുകളും ഇപ്പോൾ ഓണ്‍ലൈനായി. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന്‍ സാരഥി സോഫ്റ്റ് വെയറുമായി ചേര്‍ന്നാണ് ഇ-ചെലാന്‍ പ്രവർത്തിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ സ്മാര്‍ട്ട് ഫോണ്‍, പി.ഒ.എസ്. എന്നിവ ഉപയോഗിച്ച് ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കാം. കൈയില്‍ പണമില്ലെങ്കിൽ അവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് വാഹന്‍- സാരഥി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം, അതിനുശേഷം പിഴയടച്ചില്ലെങ്കിൽ തുടർ സേവനങ്ങൾ ലഭിക്കില്ല.

മുൻപ് ഉദ്യോഗസ്ഥർ എഴുതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഓഫീസ് ജീവനക്കാർക്ക് നൽകും, അവരാണ് പിഴയടയ്‌ക്കേണ്ട നോട്ടീസ് തയ്യാറേക്കേണ്ടത്. അതിനുശേഷം പിഴയടക്കാൻ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തപ്പോളാണ് ആ കേസ് കോടതിയ്ക്ക് കൈയ്‌മാറിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇ-ചെലാന്‍ സംവിധാനത്തില്‍ ഇതെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റും. അതിനാൽ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകും.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.