കോവിഡ്​ ബാധ തടയാനും, പടരാതിരിക്കാനും ഫലപ്രദമായ മാര്‍ഗം മുഖാവരണം ധരിക്കുന്നത് തന്നെയാണെന്ന് പഠനം.

കോവിഡ്​ ബാധ തടയാനും, പടരാതിരിക്കാനും ഫലപ്രദമായ മാര്‍ഗം മുഖാവരണം ധരിക്കുന്നത് തന്നെയാണെന്ന് പഠനം.

കോവിഡ്​ ബാധ തടയാനും, പടരാതിരിക്കാനും ഫലപ്രദമായ മാര്‍ഗം മുഖാവരണം ധരിക്കുന്നതാണെന്ന്​ പഠനം. ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ്​ പ്രഭവകേന്ദ്രങ്ങളില്‍ മാസ്​ക്​ ധരിക്കുന്നതുവഴി പതിനായിരത്തോളം പേര്‍ വൈറസ്​ ബാധയില്‍നിന്ന്​ രക്ഷപ്പെട്ടിരിക്കാമെന്നും പഠനത്തിൽ പറയുന്നു. വടക്കന്‍ ഇറ്റലിയിലും ന്യൂയോര്‍ക്കിലും മാസ്​ക്​ നിര്‍ബന്ധമാക്കിയതുവഴി രോഗം ബാധിക്കുന്നവരുടെ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ന്യൂയോര്‍ക്കില്‍ മുഖാവരണം ധരിക്കുന്നത് പ്രാബല്യത്തില്‍ വന്നതോടെ പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 3% കുറഞ്ഞതായി ഗവേഷകര്‍ പറയുന്നു. അതേസമയം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളില്‍ ദിവസേന പുതിയ രോഗികള്‍ വര്‍ധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

നേരിട്ടുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനായി സാമൂഹിക അകലം, ക്വാറന്റീന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം ന്യൂയോര്‍ക്കിലും ഇറ്റലിയിലും പ്രാബല്യത്തിലുണ്ടായിരുന്നു, എന്നാൽ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാന്‍ മാത്രമേ ഇവ സഹായിക്കുന്നുള്ളൂ. അതേസമയം, മുഖം മറയ്ക്കുന്നതിലൂടെ വായുവിലൂടെ രോഗം പകരുന്നത് തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.