കോഴിക്കോട് വിമാനത്താവളം പ്രതിസന്ധിയിൽ, എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് വിമാനത്താവളം പ്രതിസന്ധിയിൽ, എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് വിമാനത്താവളം പ്രതിസന്ധിയിൽ, എയര്‍ ഇന്ത്യ ജീവനക്കാരനും വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഒട്ടേറെ ആളുകളോട്‌ നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കോവിഡ് 19 ബാധിച്ച ഉദ്യോഗസ്ഥന്‍.

കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവുമെന്നാണ് ആശങ്ക.

ഏകദേശം മുപ്പത്തഞ്ചിലധികം ആളുകളോട്‌ നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഏഴാം തീയതിയാണ് ഇവരുടെ സ്രവം ശേഖരിച്ചത്. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച വരെ ഇദ്ദേഹം വിമാനത്താവളത്തിൽ എത്തിയിരുന്നു. അതിനാൽ തന്നെ ഇവരുമായി ബന്ധപ്പെട്ടവരെയൊക്കെ കണ്ട് പിടിക്കുക എന്ന വലിയ ഉദ്യമത്തിലേക്കാണ് ഇന്നത്തെ കോവിഡ് ഫലം എത്തിച്ചിരിക്കുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.