സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ച്ച ഇളവുകൾ അനുവദിച്ച് സർക്കാർ.

സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ച്ച ഇളവുകൾ അനുവദിച്ച്  സർക്കാർ.

സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ച്ച ഇളവുകൾ അനുവദിച്ച് സർക്കാർ. ജൂണ്‍ എട്ട് മുതല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്ന സാഹചര്യത്തിലും, എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ ഞായറാഴ്ച ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് നാളെ, അതിനാൽ നാളെ വിശ്വാസികൾക്ക് നാളെ ആരാധനാലയത്തിൽ പോകാം. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും പരീക്ഷ ചുമതലയുള്ള അധ്യാപകർക്കും യാത്ര ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ നിർബന്ധമായും ഐഡന്റിറ്റി കാർഡ് കൈവശം വയ്ക്കണം.

മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാനും അനുമതി നല്‍കി. അവർ അലോട്ട്മെന്റ് ലെറ്റർ യാത്രാ പാസായി ഉപയോഗിക്കാമെന്നും സർക്കാർ അറിയിച്ചു. ഇതനുസരിച്ച്‌ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.