ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്.

ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്.

ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്. ഒരാളില്‍നിന്ന് എത്രപേര്‍ക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നിഗമനം.

ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണു സമർപ്പിച്ചിട്ടുള്ളത്. നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക തുടങ്ങി വിശദ റിപ്പോർട്ടാണ് സമിതി സമർപ്പിച്ചിട്ടുള്ള്. എന്നാൽ രോഗം വ്യാപിക്കണമെന്നില്ല.

നിലവിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍പോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം വലുതായിരിക്കും. ചിലപ്പോൾ കൂടാം ചിലപ്പോൾ കുറയാം. ശ്രദ്ധിച്ചില്ലെങ്കിൽ നിയന്ത്രിക്കാൻ പറ്റാത്ത വിധം കൂടാം. അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങള്‍ക്ക് ആത്മാര്‍ഥമായ പിന്തുണ നല്‍കാനും ജനങ്ങള്‍ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തുനിന്നു വരുന്നവര്‍ക്ക് നിരീക്ഷണവും ക്വാറന്റീനും കര്‍ശനമാക്കും. വിദേശത്തുനിന്ന് എത്തിയതില്‍ ഏഴു ശതമാനം പേരില്‍നിന്നാണ് രോഗവ്യാപനമുണ്ടായത് അതിനാലാണ് ഈ തീരുമാനം. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന നിര്‍ദേശവും നല്കിയിട്ടുണ്ട്. യാത്രചെയ്ത വാഹനത്തിൻ്റെ നമ്പര്‍, സമയം, സന്ദര്‍ശിച്ച ഹോട്ടലിൻ്റെ വിശദാംശങ്ങള്‍ സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തണം.

ഭാവിയില്‍ രോഗബാധയുണ്ടായാല്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്താനും ആര്‍ക്കൊക്കെ രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിലൂടെ കണ്ടെത്താൻ കഴിയും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.