കാര്‍ത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിനൊപ്പം മകന് ധ്രുവും..
കാര്‍ത്തിക് സുബ്ബരാജിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിനൊപ്പം മകന് ധ്രുവും അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ആദിത്യ വര്‍മ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവിൻ്റെ അച്ഛനൊപ്പമുള്ള ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നു വന്നിരുന്നു.
7 സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഇരുവരും ധാരണയായെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. പിതാവായ വിക്രനൊപ്പം ‘ചിയാന്‍ 60’ എന്ന പടത്തിന്റെ കരാറിലാണ് താരം നിലവില്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്വന്’, ‘കോബ്ര’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് നിലവില്‍ വിക്രം. ധനുഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ഗാംഗ്സ്റ്റര് ചിത്രം ‘ജഗമേ തന്തിരം’ ആണ് കാര്‍ത്തിക് സുബ്ബരാജ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണിത്.
2017ല്‍ ‘ഇരുമുഖം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് സുബ്ബരാജ് ചിത്രത്തിന്റെ തിരക്കഥ വിക്രമിനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കഥ ഇഷ്ടപ്പെട്ട വിക്രം ചിത്രം ചെയ്യാമെന്ന് വാക്ക് നല്‍കുകയായിരുന്നു. ഒരു ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ചിത്രം ചെന്നൈയിലാകും ഷൂട്ട് ചെയ്യുക.
Photo Courtesy : Google/ images are subject to copyright