കീര്‍ത്തി സുരേഷ് ചിത്രം ‘പെന്‍ഗ്വിൻ്റെ’ ടീസർ പുറത്തുവിട്ടു.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കീർത്തി സുരേഷിൻ്റെ ചിത്രമാണ് പെന്ഗ്വിന്. ഇപ്പോഴിതാ പെൻഗ്വിൻ ഓൺലൈൻ റിലീസിനൊരുങ്ങുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് പെൻഗ്വിൻ.
ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമയിലെ നാല് സൂപ്പർ നായികമാരാണ് ഇതിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. മഞ്ജു വാര്യർ, തൃഷ, സാമന്ത, താപ്സി പന്നു തുടങ്ങിയവർ അവരുടെ സ്വന്തം സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്.
കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യേക്ഷപ്പെടുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. നിഗൂഢമായ പോസ്റ്റര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്.
കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധായകൻ. ജൂൺ 19ന് ആമസോൺ പ്രൈം വിഡിയോയിൽ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. തമിഴിലും തെലുങ്കിലും മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ് ചെയ്യും.
Photo Courtesy : Google/ images are subject to copyright