കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു: ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു: ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന്‍ ഡിന്നി ചാക്കോ(42) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1,914പ്പേർക്കാണ്, അതിൽ 803 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,095 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നത്. മെയ് 12ന് മാലിയില്‍ നിന്നെത്തിയ ഡിന്നി ചാക്കോയ്ക്ക് മെയ് 16നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചു, അതിനാൽ രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഡിന്നിക്കൊപ്പം ഭാര്യയ്ക്കും മകനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമ്മ ഇപ്പോഴും കോവിഡ് ചികിത്സയില്‍ കഴിയുകയാണ്. ഭാര്യയും മകനും രോഗമുക്തി നേടി. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചത് തന്നെയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സംസ്ഥാനത്ത് പത്ത് ശതമാനം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇത് നിയന്ത്രിച്ചാൽ കോവിഡ് നിരക്ക് കുറയും. അതിനായി സർക്കാർ പുറപ്പെടുവിപ്പിക്കുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചാല്‍ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയും. പ്രായമായവര്‍ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.