കന്നഡ നടനും നടി മേഘ്‌ന രാജിൻ്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു.

കന്നഡ നടനും നടി മേഘ്‌ന രാജിൻ്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു.

കന്നഡ നടനും നടി മേഘ്‌ന രാജിൻ്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം. കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്​ ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യ ചിത്രം. 2018ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. കൂടാതെ കുടുംബത്തിലേക്ക് പുതിയ അതിഥി വരാൻ പോകുന്നതിൻ്റെ സന്തോഷത്തിനിടെയാണ് താരത്തിൻ്റെ അപ്രതീക്ഷിത വിടവാങ്ങൽ. എന്നാൽ എല്ലാവരിലും ഏറ്റവും സങ്കടം ഉണ്ടാക്കിയ മറ്റൊരു കാര്യം മേഘ്ന രാജ് മൂന്ന് മാസം ​ഗർഭിണി ആണെന്ന വാർത്തയാണ്.

രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിൻ്റെ വിയോഗം. മൂന്നോളം സിനിമകള്‍ അണിയറയിലൊരുങ്ങുകയും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സര്‍ജയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ എന്നീ മലയാള ചിത്രങ്ങളിലൂടെയാണ് മേഘ്ന പ്രേക്ഷക മനസുകളിൽ ഇടം നേടിയത്.

ബസവൻഗുഡിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ് ചിരഞ്ജീവിയുടെ മൃതദേഹം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.