വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച്‌ ടൊവിനോ.

വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച്‌ ടൊവിനോ.

വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച്‌ ടൊവിനോ. താനൊരു ആണ്‍കുഞ്ഞിൻ്റെ അച്ഛനായ വിവരമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. താരം ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. It’s a Boy എന്നാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാം-ഫേസ്ബുക്ക് പോസ്റ്റുകളില്‍ പങ്കുവച്ചിരിക്കുന്നത്.

ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കണ്‍മണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള​ ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്.

മകന്‍റെ വരവറിയിച്ച്‌ താരം പങ്കുവച്ച പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ഏറ്റെടുത്തത്. ഫര്‍ഹാന്‍ ഫാസില്‍, വിനയ് ഫോര്‍ട്ട്‌ (Vinay Fort), നിവിന്‍ പോളി, ഇന്ദ്രജിത്ത്, നീരജ് മാധവ്, ആഷിക് അബു, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പ്രമുഖരും ആരധകരുമാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.