നടന്‍ നീരജ്‌ മാധവിൻ്റെ പണിപാളി ചലഞ്ച് ഏറ്റെടുത്ത്‌ ഒരു ലേഡി ഡോക്ടര്‍.

നടന്‍ നീരജ്‌ മാധവിൻ്റെ പണിപാളി ചലഞ്ച് ഏറ്റെടുത്ത്‌ ഒരു ലേഡി ഡോക്ടര്‍.

നടന്‍ നീരജ് മാധവിൻ്റെ പാണിപാളി എന്ന റാപ്പ് ഗാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചലഞ്ച് ഇപ്പോഴിതാ ഒരു ലേഡി ഡോക്ടര്‍ തന്റേതായ സ്റ്റൈലിൽ ഏറ്റെടുത്തിരിക്കുകയാണ്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പണിപാളി ഹിറ്റായി മാറുകയായിരുന്നു.

 

COVID warrior dancing in a PPE kit!

COVID warrior dancing in a PPE kit! I’m so glad to see this! People are taking a moment to dance for this song amidst all the chaos happening around the world. #panipaalidancechallenge by Dr. Shruti Tambe More power to you Doc! #repost

Posted by Neeraj Madhav on Friday, July 10, 2020

ഡോക്ടര്‍ ശ്രുതി ടാംബെയാണ് പി പി ഇ കിറ്റും ധരിച്ച്‌ പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്. നടനും ഡാന്‍സറുമായ നീരജ് മാധവ് തന്നെയാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. നീരജ് മാധവ് തന്നെ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നത് അര്‍ക്കഡോയാണ്, കൂടാതെ നീരജ് മാധവ് തന്നെയാണ് പണിപാളിയില്‍ പെര്‍ഫോം ചെയ്‌തിരിക്കുന്നതും.

6.5 മില്യണിലേറെ വ്യൂസാണ് ഈ മലയാളം റാപ്പ് സോങ്ങിന് കിട്ടിയിരിക്കുന്നത്. സാനിയ ഇയ്യപ്പന്‍, പേളി മാണി, അജു വര്‍ഗീസ് തുടങ്ങിയവരും ഈ ചലഞ്ച് ഏറ്റെടുത്ത് പണിപാളിക്ക് ചുവട് വെച്ചിരുന്നു.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.