ഈ കോവിഡ് കാലത്ത് 15 ദിവസത്തിനുള്ളിൽ രണ്ടാമത്തെ കോവിഡ് വിസ്‌ക് കൈമാറി പെഗാസസ് ട്രസ്റ്റ്.

ഈ കോവിഡ്  കാലത്ത് 15  ദിവസത്തിനുള്ളിൽ രണ്ടാമത്തെ കോവിഡ്  വിസ്‌ക് കൈമാറി പെഗാസസ് ട്രസ്റ്റ്.

 എറണാകുളം: ഫോർട്ട്‌ കൊച്ചി താലൂക്ക് ഹെഡ് ക്വാർട്ടർട്ടേഴ്സ് ഹോസ്പിറ്റലിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് നൂതന സംവിധാനത്തിലുള്ള കോവിഡ് വിസ്‌ക് പെഗാസസ് ട്രസ്റ്റ്‌ സംഭാവന ചെയ്തു. ഈ കോവിഡ് കാലത്ത് 15 ദിവസത്തിനുള്ളിൽ രണ്ടാമത്തെ കോവിഡ് വിസ്കാണ് പെഗാസസ് ട്രസ്റ്റ് കൈമാറുന്നത്.

ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പിയാണ് വിസ്‌ക് ആശുപത്രിക്ക് കൈമാറിയത്. കൂടാതെ പെഗാസസ് ട്രസ്റ്റ്‌ ചെയർമാൻ ഡോ. അജിത് രവി വാറൻ്റി രേഖകളും യൂസർ മാനുവലും സുപ്രണ്ടിനു കൈമാറി. എം. പിയുടെ അഭ്യർത്ഥന മാനിച്ചാണ് കോവിഡ് വിസ്‌ക് താലൂക്ക് ഹോസ്പിറ്റലിൽ സ്ഥാപിച്ചതെന്ന് പെഗാസസ് ട്രസ്റ്റ് അധികൃതർ ഈ അവസരത്തിൽ അറിയിച്ചു.

ദിവസേന നൂറുകണക്കിന് പേരെ കോവിഡ് ടെസ്റ്റിനു വിധേയമാക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ശാരീരിക സമ്പർക്കം പുലർത്താതെത്തന്നെ സുരക്ഷിതമായി PPE കിറ്റ് കൂടാതെ നിരവധി ആളുകളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാമാണ് വിസ്‌ക്.

നിലവിൽ കേരളത്തിൽ മറ്റു ആശുപത്രികളിൽ സ്ഥാപിച്ചിരിക്കുന്ന കോവിഡ് സാമ്പിൾ കളക്ഷൻ കിയോസ്ക് ആയ വിസ്‌കുകളിൽ നിന്നും വ്യസ്തമായി കോവിഡ് വിസ്കിനു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത അലുമിനിയം പ്രൊഫൈലില്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. അതിനാൽ ഇത് വിവിധ പീസുകളാക്കി മറ്റൊരിടത്തേക്ക് എളുപ്പം മാറ്റി സ്ഥാപിക്കാനും 15 മിനുട്ടുകള്‍ക്കുള്ളില്‍ വിവിധ ഭാഗങ്ങള്‍ ഘടിപ്പിച്ച് കിയോസ്‌ക് പൂര്‍ണ സജ്ജമാക്കാനുമാകും.

കാലുകൾകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ലൈറ്റ് സിഗ്നൽ, അലാറം, ബസർ എന്നിവ നിലവിലുള്ള വിസ്‌കുകളിൽ നിന്നും പുതുമയുള്ളതാണ്. കൂടാതെ ഫാൻ, എക്സ്ഹോസ്റ്റ്, ലൈറ്റ്, ചാർജിങ് സോക്കറ്റ്, സാമ്പിൾ എടുക്കേണ്ട ആളുടെ മുഖത്തേക്ക് വെളിച്ചം ലഭിക്കത്തക്ക തരത്തിൽ ക്രമീകരിച്ച ലൈറ്റുകൾ എന്നിവ വിസ്‌കിൽ സജ്ജീകരിച്ചിട്ടുണ്ട്.

കിയോസ്‌കിന് തീപിടുത്തത്തെയും വെള്ളം കയറുന്നതിനെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ചേർത്തല പള്ളിപ്പുറം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവൃത്തിക്കുന്ന മരിയ പ്ലാസ്റ്റിക്സ് ആൻഡ് അലുമിനിയം ഇൻഡസ്സ്ട്രീസ് ആണ് നിർമാതാക്കൾ.

ആശുപത്രി സൂപ്രണ്ട് ഡോ. സുമ, ആർ.എം.ഒ ഡോ. ലിജി, കെ. പി.സി. സി അംഗം ടി വൈ യൂസഫ്, ഡിസിസി സെക്രട്ടറി കെ. എം റഹീം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. എച്ച് നാസർ, യുഡിഎഫ് കൺവീനർ എൻ കെ നാസർ, കൗൺസിലർ ഷൈനി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.