കോവിഡ് വ്യാപന സാഹചര്യത്തിൽ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍.
കോവിഡ് വ്യാപന സാഹചര്യത്തിൽ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചത്. പൊന്നാനിയില്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു.
വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡല്‍ വ്യാപനം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് പൊന്നാന്നി എം.എല്‍.എ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അറിയിച്ചു.
പൊന്നാനിയിലെ സ്ഥിതി ഗുരുതരമായതോടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു അതോടെ പൊന്നാനിയിലെ സബ്ട്രഷറി പ്രവര്‍ത്തനം നിർത്തിവച്ചു. കൂടാതെ തിരൂരങ്ങാടി നഗരസഭ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസും അടച്ചു.
Photo Courtesy : Google/ images are subject to copyright