ബാക്ക് ഡാന്‍സര്‍മാര്‍ക്ക് സഹായഹസ്തവുമായി നടന് ഹൃത്വിക്ക് റോഷന്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി നിരവധി താരങ്ങൾ എത്തുന്നുണ്ട്. ദിവസ വേതനക്കാരായ ബാക്ക് ഡാൻസർമാർക്ക് അത്തരത്തിൽ ഒരു സഹായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് ഹൃത്വിക് റോഷന്.
ലോക്ഡോൺ കാലത്ത് ബുദ്ധിമുട്ടിലായി ദുരിതമനുഭവിക്കുന്ന നൂറ് ബാക്ക് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചാണ് താരം സഹായിച്ചിരിക്കുന്നത്.
ലോക്ക്പഡൗൺ ആയതോടെ പലരും അവരവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിൻ്റെ റെൻ്റ് അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കോവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന് അവരെ സഹായിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright