മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ്
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കുറച്ചു ദിവസങ്ങളായി തനിക്ക് രോഗലക്ഷണമുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പർക്കം പുലർത്തിയ സഹപ്രവർത്തകരുൾപ്പടെ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും ക്വാറന്റീനിൽ പ്രവേശിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
मेरे प्रिय प्रदेशवासियों, मुझे #COVID19 के लक्षण आ रहे थे, टेस्ट के बाद मेरी रिपोर्ट पॉज़िटिव आई है। मेरी सभी साथियों से अपील है कि जो भी मेरे संपर्क में आए हैं, वह अपना कोरोना टेस्ट करवा लें। मेरे निकट संपर्क वाले लोग क्वारन्टीन में चले जाएँ।
— Shivraj Singh Chouhan (@ChouhanShivraj) July 25, 2020
Photo Courtesy : Google/ images are subject to copyright