മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്‌മയ സിനിമാ രംഗത്തേക്ക്.

മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്‌മയ സിനിമാ രംഗത്തേക്ക്.

മകന് പിന്നാലെ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിൻ്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമാ രംഗത്തേക്ക്. ഈ വാർത്ത സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെയായിരിക്കും മകള്‍ മായ എന്ന വിസ്മയ സിനിമയിലേക്ക് എത്തുക.

ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍ ഒരു ഫാൻ്റസി ത്രീഡി ചിത്രമാണ്. അഭിനയമല്ല വിസ്മയയുടെ ആഗ്രഹം. അതിനാൽത്തന്നെ ഈ ചിത്രത്തില്‍ മോഹന്‍ലാലിൻ്റെ സംവിധാന സഹായിയായി ആയിട്ടാണ് എത്തുകയെന്നാണ് വിവരം.

നിര്‍മാതാവും മോഹന്‍ലാലിൻ്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരേഷ് കുമാറിൻ്റെ മൂത്ത മകള്‍ രേവതിയും ഈ ചിത്രത്തില്‍ സംവിധാന സഹായി ആകുന്നുണ്ട്. നേരത്തേ പ്രണവ് മോഹന്‍ലാലും സിനിമയില്‍ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് നായകനായി അരങ്ങേറിയത്.

അച്ഛനെയും ചേട്ടനെയും പോലെ ആയോധന അഭ്യാസങ്ങളില്‍ തനിക്കുള്ള താല്‍പ്പര്യവും വിസ്മയ വ്യക്തമാക്കിയിട്ടുണ്ട്. എഴുത്തും വരയുമായി ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് തൻ്റെ സംവിധാന സംരംഭമായ ബറോസ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്നും അദ്ദേഹം നേരത്തെതന്നെ ബറോസിനെ കുറിച്ച്‌ പറഞ്ഞിരുന്നു.

വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ 3ഡി ഫാന്റസി ചിത്രം ഇന്ത്യയിലെ പോര്‍ച്ചുഗീസ് കടന്നുവരവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന മാന്ത്രിക കഥയാണ്. വാസ്‌കോഡ ഗാമയുടെ നിധിക്ക് കാവലിരിക്കുന്ന വ്യക്തിയായാണ് മുഖ്യ കഥാപാത്രം എത്തുക. നിരവധി വിദേശ താരങ്ങള്‍ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.