പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നു: പമ്പ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചു.

പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നു: പമ്പ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചു.

ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 55 സെന്റീമീറ്ററാണ് താഴ്ന്നത്. അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിൻ്റെ അളവിലും കുറവുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ ജലനിരപ്പ് ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിൻ്റെ ആറ് ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. രണ്ട് അടി വീതമായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്. ജലനിരപ്പ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഷട്ടറുകള്‍ എട്ട് മണിക്കൂര്‍ തുറക്കാന്‍ ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിടുകയായിരുന്നു.

അതേസമയം മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ 136 അടി വെള്ളമാണ് ഉള്ളത്. എന്നാല്‍ രണ്ടാം ജാഗ്രതാനിര്‍ദേശം ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. തീരപ്രദേശത്തുള്ളവരെ രാവിലെ മുതല്‍ മാറ്റിത്തുടങ്ങും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.