മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു: അദ്ദേഹം മറ്റൊരു ചികിത്സയ്ക്കായി എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ മറ്റൊരു ചികിത്സയ്ക്കായി എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും പരിശോധനയ്ക്ക് വിധേയരാകാനും പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു.
നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 62,064 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 22 ലക്ഷം കടന്നു. രാജ്യത്ത് ഇന്നലെമാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,007 പേരാണ്. 44,386 പേരാണ് ഇതുവരെ മരിച്ചത്.
Photo Courtesy : Google/ images are subject to copyright