ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസിനായി ഒരുങ്ങുന്നു.
ജിയോ ബേബി സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ചിത്രം മാര്‍ച്ച് 12ന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോറോണോ വൈറസ് ഭീതിയില്‍ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം ഓഗസ്റ്റ് 17ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ്.
ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു ട്രാവല്‍ എന്റര്‍ടെയ്നറാണ്. സിനു സിദ്ധാര്ഥന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മലയാളി യുവതാരമായാണ് ടൊവിനോ വേഷമിടുന്നത്. വിദേശ നടി ഇന്ത്യ ജാര്‍വിസ് ആണ് ടൊവിനോയുടെ നായിക. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ വെച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നത്.
ഗോപി സുന്ദര്‍ ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍. ഈ ചിത്രത്തിൽ സിനു സിദ്ധാര്‍ഥ് ആണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബാക്ഗ്രൗണ്ട് സ്കോര്‍ സുഷിന് ശ്യാം.
Photo Courtesy : Google/ images are subject to copyright