മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. കേരള പത്രപ്രവര്‍ത്തക യൂണിയൻ്റെ പരാതിയില്‍ ഹൈടെക് സെല്ലിനും സൈബര്‍ ഡോമിനും അന്വേഷണ ചുമതല നല്‍കി. ഇവർ ആയിരിക്കും സൈബര്‍ അധിക്ഷേപവും അതിക്രമവും അന്വേഷിക്കുക.

ഇതു സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു.

സര്‍ക്കാരിനെതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെപ്പോലും അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ രണ്ടുദിവസമായി സൈബർ ആക്രമം വ്യാപകമാണ്. ഇതിനെതിരെയാണ് ഇന്നലെ പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡി.ജി.പി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അതിക്രമത്തിന് തുടക്കമിട്ടവരെ കണ്ടെത്താനാണ് നിര്‍ദേശം. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്ന ആക്ഷേപവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.