രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി അനിഖ സുരേന്ദ്രന്‍..

രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി അനിഖ സുരേന്ദ്രന്‍..

മലയാളസിനിമയിലെ മിക്ക പ്രശസ്ത നടിമാരും ബാലതാരമായി സിനിമയില്‍ എത്തിയവരാണ്. ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും അനിഖ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

 

ആറുവയസിലാണ് സിനിമയിലേക്ക് അനിഘ എത്തിയത്.
മലയാള സിനിമയില്‍ ഏറെ പ്രിയങ്കരിയായ ബാലതാരമാണ് ബേബി അനിഖ. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു.

 

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ആറാം വയസില്‍ അനിഘ അഭിനയ രംഗത്തേക്ക് കടക്കുന്നത്. അതിൽ ആസിഫ് അലിയുടെയും, മമ്തയുടെയും മകളായാണ് എത്തിയത്. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെബ് സീരിസ് ‘ക്യുനി’ലും മികച്ച പ്രകടനമാണ് അനിഖ കാഴ്ച വെച്ചത്.

മലയാളത്തിൽ നിരവധി മുൻനിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്, അതിനിടയിലാണ് അനിഘയെ തേടി തമിഴിൽ നിന്നും അവസരം എത്തുന്നത്. തമിഴില്‍ അജിത്ത്, ജയം രവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു.

5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

സിനിമകള്‍ക്കൊപ്പം മോഡലിങ്ങിലും അനിഘ തിളങ്ങുന്നുണ്ട്. സാരിയുടുത്തും, മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള അനിഘയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാലിതാ താരം മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. അനിഘയുടെ ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.