അതിര്‍ത്തിയില്‍ പോയി ചൈനയെ തോല്‍പ്പിക്കൂ: കങ്കണയെ ട്രോളി അനുരാഗ് കശ്യപ്.

അതിര്‍ത്തിയില്‍ പോയി ചൈനയെ തോല്‍പ്പിക്കൂ: കങ്കണയെ ട്രോളി അനുരാഗ് കശ്യപ്.

എപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നടിയാണ് കങ്കണ. അടുത്തിടെ നിരവധി വിവാദപരാമര്‍ശങ്ങളാണ് നടി നടത്തിയത്. നടന്‍ സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കെതിരയും മഹാരാഷ്ട്ര സംസ്ഥാനത്തിനെതിരെയും കങ്കണ ഉന്നയിച്ച ആരോപണങ്ങളും പരമാര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. എന്നാൽ ഇപ്പോളിതാ ബോളിവുഡിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ജയ ബച്ചനും ഊര്‍മിള മാതോണ്ട്കറിനും പിന്നാലെ അനുരാഗ് കശ്യപിനോടാണ് കങ്കണയുടെ പുതിയ പോരാട്ടം.

അതിര്‍ത്തിയില്‍ പോയി ചൈനയോട് യുദ്ധം ചെയ്യാന്‍ പറഞ്ഞുകൊണ്ടുള്ള അനുരാഗ് കശ്യപിന്റെ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ. ഞാന്‍ അതിര്‍ത്തിയില്‍ പോകാമെന്നും എന്നാല്‍ അടുത്ത ഒളിംപിക്‌സില്‍ അനുരാഗ് പങ്കെടുക്കണം എന്നുമാണ് താരം മറുപടിയായി കുറിച്ചത്.

താനൊരു ക്ഷത്രീയയാണ് തനിക്ക് തല കൊയ്‌തെടുക്കാം പക്ഷേ ഒരിക്കലും സ്വയം തല കുനിക്കില്ലെന്നും രാജ്യത്തിൻ്റെ അഭിമാനത്തിനുവേണ്ടി എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. അഭിമാനത്തോടെ ദേശീയവാദിയായി ജീവിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം കങ്കണ ട്വീറ്റിൽ കുറിച്ചത്.

ഇതിനു മറുപടിയായാണ് സംവിധായകൻ അനുരാഗ് കശ്യപ് പരിഹസിച്ചുകൊണ്ട് കുറിപ്പെഴുതിയത്. നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത് എങ്ങനെയെന്ന് നോക്കൂ. നിങ്ങള്‍ ഇവിടെ ഉള്ളിടത്തോളം ആര്‍ക്കും ഈ രാജ്യത്തെ തൊടാനാകില്ലെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്” എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

ഹിമാചലിലെ മണാലിയിലുള്ള വീട്ടിലാണ് ഇപ്പോള്‍ കങ്കണ താമസിക്കുന്നത്. വാക്കുകള്‍കൊണ്ട് കങ്കണയും അനുരാഗ് കശ്യപും പരസ്പരം പോരിടുന്നത് ഇതാദ്യമായല്ല. താന്‍ അതിര്‍ത്തിയില്‍ പോകാന്‍ തയാറാണെന്നും എന്നാല്‍ അനുരാഗ് അടുത്ത ഒളിംപിക്‌സില്‍ പങ്കെടുക്കണം എന്നുമാണ് താരം ഇതിൻ്റെ മറുപടിയായി കുറിച്ചത്. രാജ്യത്തിന് സ്വര്‍ണമെഡല്‍ വേണമെന്നും കലാകാരന്മാരെ എന്തുമാക്കുന്ന ബി ഗ്രേഡ് സിനിമകള്‍ അല്ല വേണ്ടതെന്നുമാണ് താരം പറഞ്ഞു.

ഇത്രയും ബുദ്ധിയില്ലാത്തവനായത് എപ്പോഴാണെന്ന് ചോദിച്ച താരം തങ്ങള്‍ സുഹൃത്തായിരുന്ന സമയത്ത് ബുദ്ധിയുണ്ടായിരുന്നെന്നും കുറിച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള പോരാട്ടം ഇവിടെ അവസാനിച്ചില്ല.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.