മയക്കുമരുന്ന് കേസ്: ബോളിവുഡിലെ കൂടുതല്‍ നടിമാരെ ചോദ്യം ചെയ്ത‌േക്കും.

മയക്കുമരുന്ന് കേസ്: ബോളിവുഡിലെ കൂടുതല്‍ നടിമാരെ ചോദ്യം ചെയ്ത‌േക്കും.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ കൂടുതല്‍ നടിമാരെ ചോദ്യം ചെയ്ത‌േക്കും. യുവതാരങ്ങളായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ഈ ആഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്​റ്റിലായ റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരുടേയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടുവെന്നാണ് വിവരം.

റിയ ചക്രബര്‍ത്തിയുടെ വാട്‌സ്‌ആപ്പ് സന്ദേശം പുറത്തായതിന് പിന്നാലെയാണ് സുശാന്തിൻ്റെ മരണത്തിലെ മയക്കുമരുന്നുകടത്തുമായുള്ള ബന്ധം സംശയിച്ച്‌ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് നടിമാരെ ചോദ്യം ചെയ്യുക. ഇവരെ കൂടാതെ മറ്റ് ചില താരങ്ങളുടെ പേരും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സുശാന്ത്​ സിങ്ങിനൊപ്പം റിയ നിരവധി പാര്‍ട്ടികളില്‍ പ​ങ്കെടുത്തതായി നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാര്‍ട്ടികളില്‍ പ​ങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഈ പാര്‍ട്ടികളില്‍ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ്​ എന്‍സിബി അന്വേഷിക്കുന്നത്​. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം സെപ്റ്റംബര്‍ ഒമ്പതിനാണ് റിയ അറസ്റ്റിലാവുന്നത്. റിയയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയും ഉള്‍പ്പടെ കേസില്‍ ഇതുവരെ പത്തു പേര്‍ അറസ്റ്റിലായിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.