തെലങ്കാനയില്‍ പ്രളയം: ഒമ്പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സംസ്ഥാന സര്‍ക്കാറിൻ്റെ വിലയിരുത്തല്‍.
തെലങ്കാനയില്‍ പ്രളയം ഒമ്പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സംസ്ഥാന സര്‍ക്കാറിൻ്റെ വിലയിരുത്തല്‍. കാര്‍ഷിക മേഖലയിലാണ് കനത്ത നഷ്ടമുണ്ടായത്. വിള നശിച്ചതിലൂടെ മാത്രം 8633 കോടി രൂപയുടെ നഷ്ടമുണ്ടായി. ഗ്രേറ്റര്‍ ഹൈദരാബാദില്‍ മാത്രം 567 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 550 കോടിയാണ് അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ 10 ദിവസമായി സംസ്ഥാനം കനത്ത മഴക്ക് സാക്ഷ്യം വഹിക്കുകയാണെന്നും വ്യാപകമായ നാശനഷ്ടമാണ് സംഭവിച്ചതെന്നും സംസ്ഥാനം അറിയിച്ചു. ഹൈദരാബാദിലും ചുറ്റുമുള്ള ജില്ലകളിലും പ്രളയം സാരമായി ബാധിച്ചു. നിരവധി റെസിഡന്റ്‌സ് കോളനികളിലെ വീടുകള്‍ വെള്ളത്തിലായി.
വ്യാഴാഴ്ച കേന്ദ്ര സംഘം നഷ്ടം വിലയിരുത്താന്‍ എത്തി. കേന്ദ്ര ജോയന്‍റ് സെക്രട്ടറി പ്രവീണ്‍ വസിഷ്ഠ നയിക്കുന്ന അഞ്ചംഗ ഉന്നതതലസംഘം ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സെക്രട്ടേറിയറ്റില്‍ ചര്‍ച്ചനടത്തിയിരുന്നു. ചര്‍ച്ചക്കിടെയാണ് നാശനഷ്ടം സംബന്ധിച്ച് കണക്കുകള്‍ സമര്‍പ്പിച്ചത്.
Photo Courtesy : Google/ images are subject to copyright

