രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്രം.

രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്രം.

രാജ്യത്ത് എയര്‍ കണ്ടീഷനറുകള്‍ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശീയ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് റഫ്രിജറന്റ് അടക്കമുള്ള എയര്‍ കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചത്. സ്പ്ലിറ്റ്, വിന്‍ഡോ എസികള്‍ക്കാണ് നിരോധനം ബാധകമാക്കിയത്.

നിരോധിത വസ്തുക്കളുടെ പട്ടികയില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടുത്തി ഇറക്കുമതി നയം ഭേദഗതി ചെയ്തു. അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടാത്തവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് വേണ്ടി ഫോറിന്‍ ട്രേഡ് ഡയറക്ടറേറ്റ് ജനറല്‍ ആണ് നിരോധനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഉല്‍സവകാലം പ്രമാണിച്ച്‌ വിപണിയില്‍ വ്യാപാരം ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ചൈന, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് 97 ശതമാനം എസികളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത് ഏകദേശം 154.85 മില്യണ്‍ ഡോളര്‍ വരും. ഏപ്രില്‍ -ജൂലൈ കാലയളവില്‍ ഇന്ത്യ 158.87 മില്യണ്‍ ഡോളറിന്റെ എസികള്‍ ഇറക്കുമതി ചെയ്തിരുന്നു. ജൂലൈയില്‍ കളര്‍ ടെലിവിഷനുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.