സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കൂടാതെ ഇന്ന് 4092 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: കൂടാതെ ഇന്ന് 4092 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് 4092 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരിൽ 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 657 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് 20 മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌.

കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍കോട് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നതേത്.ആദ്യമായാണ് പ്രതിദിന നിരക്ക് 9000 കടക്കുന്നത്. നാലു ജില്ലകളില്‍ രോഗവ്യാപനം ഇന്ന് 1000 കടന്നു. തിരുവനന്തപുരം(1096), എറണാകുളം(1042), മലപ്പുറം(1016), കോഴിക്കോട്(1146) ജില്ലകളിലാണ് 1000 കടന്നത്. ഇന്ന് 63 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്, കൂടാതെ 15 പ്രദേശങ്ങളെ ഹോട്സ്പോട്ടുകളിൽ നിന്നും ഒഴിവാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 184 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 93 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂർ 23, എറണാകുളം 11, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂർ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്‌.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,15,778 പേര് വീട്/ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റൈനിലും 30,853 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.