കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കൊവിഡ് എത്രകാലം നിലനില്‍ക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങള്‍. പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടംചേരാന്‍ പാടില്ല. കണ്ടെയിന്‍മെന്റ് മേഖലയില്‍ വിവാഹം , ശവസംസ്കാരം ഒഴികെ പൊതുപരിപാടികള്‍ നിരോധിച്ചു.

പൊതുഗതാഗത സംവിധാനം കോവിഡി ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമില്ല. എന്നാല്‍ കോവിഡ് ചടങ്ങള്‍ ബാധകമാണ്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകാന്‍ പാടില്ല.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.