ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; നിഴൽ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. നിഴൽ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ‘നയന്താരയ്ക്കോപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്.’
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാറിൻ്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഛായാഗ്രഹണം ദീപക് ഡി മേനോന്. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍.
എറണാകുളം, എഴുപ്പുന്നയുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമ’ ആയിരുന്നു നയന്‍താരയുടെ അവസാനത്തെ മലയാള സിനിമ.
Photo Courtesy : Google/ images are subject to copyright