ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് 60 ശതമാനം രേഖപ്പെടുത്തി.

ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് 60 ശതമാനം രേഖപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അഞ്ചു ജില്ലകളിലും കനത്ത പോളിങ്. അറുപതു ശതമാനം ആളുകള്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ് നടന്നു.

വോട്ടെടുപ്പ് ഉച്ച കഴിയുമ്പോള്‍ 61 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെയിലിനെ പോലും വക വെയ്ക്കാതെയാണ് പലയിടത്തും വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുന്നത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (64.55%). തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് (57.99%).

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. രാവിലെ 7 മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6 മണിക്ക് അവസാനിക്കും. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.