കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം – കേന്ദ്ര സര്‍ക്കാര്‍.
കൊവിഡ് പ്രതിരോധ വാക്സിന് ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാറുള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കിയ മാര്ഗ്ഗനിര്ദേശത്തില് പറഞ്ഞു.
ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക്, പോസ്റ്റ് ഓഫീസിലെ പാസ്ബുക്ക്, പാന്‍കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നാണ് വാക്സിന് കുത്തിവെക്കാന്‍ വരുമ്ബോള്‍ ഹാജരാക്കേണ്ടത്.
ഇവയുടെ അഭാവത്തില്‍ തൊഴില്‍ മന്ത്രാലയം നല്കുന്ന ഇന്‍ഷുറന്‍സ് കാര്‍ഡോ, പെന്ഷന് കാര്‍ഡോ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ കാര്‍ഡോ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാലും മതി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച മാര്ഗ്ഗനിര്ദേശത്തില് വ്യക്തമാക്കുന്നു.
Photo Courtesy : Google/ images are subject to copyright