പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു; കോവിഡ് പ്രതിസന്ധിക്കിടെ ഇത് ര​ണ്ടാം ത​വ​ണ.

പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു; കോവിഡ് പ്രതിസന്ധിക്കിടെ ഇത് ര​ണ്ടാം ത​വ​ണ.

പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള 14.2 കി​ലോ ഗ്രാ​മി​ന്‍റെ സ​ബ്‌​സി​ഡി സി​ലി​ണ്ട​റി​നു 50 രൂ​പയാണ് വ​ര്‍​ധി​പ്പി​ച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാണ് എണ്ണ ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍​ധി​പ്പിക്കുന്നത്. ഇതോടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 700 രൂ​പ പി​ന്നി​ട്ടു.

651 രൂ​പ​യാ​യി​രു​ന്ന സി​ലി​ണ്ട​ര്‍ വി​ല 701 രൂ​പ​യാ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു 50 രൂ​പ വ​ര്‍​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യും വി​ല കൂ​ട്ടി​യ​ത്. ഇ​തോ​ടെ, ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ മാ​ത്രം 100 രൂ​പ വ​ര്‍​ധി​ച്ചു. കൂ​ടാ​തെ, 19 കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 32 രൂ​പ​യു​ടെ വ​ര്‍​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

1,330 രൂ​പ​യാ​ണു കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല. ഇ​തൂ​കൂ​ടാ​തെ സ​ബ്‌​സി​ഡി​യു​ള്ള അ​ഞ്ച് കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല 36 വ​ര്‍​ധി​ച്ച്‌ 260 രൂ​പ​യാ​യി. വ​ര്‍​ധി​പ്പി​ച്ച വി​ല​ക​ള്‍ ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്നു. കൂ​ട്ടി​യ തു​ക സ​ബ്സി​ഡി​യാ​യി ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.