സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; സംസ്കാരം ഇന്ന്

സൂഫിയും സുജാതയും ചിത്രത്തിൻ്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 39 വയസായിരുന്നു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ഇന്നലെ രാത്രി 10.20ന്‌ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

പുതിയ സിനിമയുമായി ബന്ധപ്പെട്ട് അട്ടപാടിയില്‍ തിരക്കുകളിയാലിരുന്നു ഷാനവാസ്. ഇതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. അദ്ദേഹത്തെ ആശുപത്രിയില്‍ സുഹൃത്തുക്കളാണ് എത്തിച്ചത്. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

ഷാനവാസ് സിനിമാ ലോകത്ത് എഡിറ്ററായാണ് സജീവമായത്. ആദ്യമായി ഷാനവാസ് സംവിധാനം ചെയ്തത് 2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രമാണ്. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‍കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. ഒടിടി റിലീസായി കോവിഡ് പശ്ചാത്തലത്തില്‍ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. സിനിമയിലെ മറ്റ് താരങ്ങള്‍ അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.