ശ​ബ​രി​മ​ല​ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സംസ്ഥാന സർക്കാർ സു​പ്രീം കോ​ട​തി​യി​ല്‍.

ശ​ബ​രി​മ​ല​ പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സംസ്ഥാന സർക്കാർ സു​പ്രീം കോ​ട​തി​യി​ല്‍.

ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന പ്ര​തി​ദി​ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം 5000 ആ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സംസ്ഥാന സർക്കാർ സു​പ്രീം കോ​ട​തി​യി​ല്‍. നിലവില്‍ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇത് ഹൈക്കോടതി 5000 ആയി ഉയര്‍ത്തിയിരുന്നു.

വ​സ്തു​താ​പ​ര​മാ​യ ക​ണ​ക്കു​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ​യാ​ണു ഹൈ​ക്കോ​ട​തി തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ഹ​ര്‍​ജി. ചീ​ഫ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ആ​രോ​ഗ്യ, റ​വ​ന്യു, ദേ​വ​സ്വം വ​കു​പ്പു​ക​ളാ​ണു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ പോ​ലീ​സു​കാ​രു​ള്‍​പ്പ​ടെ 250 ല്‍ ​അ​ധി​കം പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ പ​ല​രും ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രും തീ​ര്‍​ഥാ​ട​ക​രു​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​മുണ്ട്. സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഹരജി അടിയന്തിരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 2,000 പേ​രെ​യും, ശ​നി ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 3,000 പേ​രെ​യും ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള​ള ഉ​ന്ന​ത​ത​ല സ​മി​തി തീ​രു​മാ​നി​ച്ച​ത്. ഈ ​തീ​രു​മാ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം 5000 പേ​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചു ട്രാ​വ​ന്‍​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ഹൈ​ക്കോ​ട​തി​യി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്. പി​ന്നാ​ലെ​യാ​ണു കേ​ര​ളം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.