സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന പരിപാടിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന പരിപാടിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി.

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന പരിപാടിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡിസംബര്‍ 9ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയത്. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

രണ്ടാം ഘട്ടത്തിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ :

ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിൻ്റെ മൂന്നാം ഘട്ടത്തിലാണ്.
2021 ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്‍ഷനുകള്‍ നൂറു രൂപ വീതം വര്‍ധിപ്പിച്ച്‌ 1500 രൂപയാക്കി ഉയര്‍ത്തും.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള കിറ്റ് വിതരണം തുടരും. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി വിതരണം ചെയ്യും. ഒമ്പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ച്ച്‌ 31-ന് മുമ്പ് നടത്തും. മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും. അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിന് ഉല്പാദനം ആരംഭിക്കും.
20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തും. ഒന്‍പത് വ്യവസായ പദ്ധതികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. രണ്ടാംഘട്ട നൂറ് ദിന പരിപാടിയിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും.
ഒന്നര ലക്ഷത്തോളം പട്ടയങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു. രണ്ടാം നൂറ് ദിന കര്‍മ പദ്ധതിയില്‍ പതിനായിരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും.
ഗെയ്‌ല്‍ പദ്ധതി ഉദ്ഘാടനം ജനുവരി അഞ്ചിന്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി. കൂടാതെ, 183 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.