അമേരിക്കയില്‍ പുതിയ ഭരണത്തിന് ഇന്ന് തുടക്കമാകും; രാജ്യത്തിന്‍റെ 46-ാം പ്രസിഡന്റായി 78ക്കാരനായ ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അമേരിക്കയില്‍ പുതിയ ഭരണത്തിന് ഇന്ന് തുടക്കമാകും; രാജ്യത്തിന്‍റെ 46-ാം പ്രസിഡന്റായി 78ക്കാരനായ ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അമേരിക്കയില്‍ പുതിയ ഭരണത്തിന് ഇന്ന് തുടക്കമാകും. രാജ്യത്തിന്‍റെ 46-ാം പ്രസിഡന്റായി 78ക്കാരനായ ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായും ചുമതലയേല്‍ക്കും. അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റ് കൂടെയാണ് കമല ഹാരിസ്. ജോ ബൈഡനാണ് ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന യുഎസ് പ്രസിഡന്റ്.

ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല. കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞ നടക്കുക. രണ്ടായിരത്തിലേറേ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വൈറ്റ് ഹൗസ് സുരക്ഷക്കായി മാത്രം വിന്യസിച്ചിട്ടുണ്ട്. വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. നാഷണല്‍ മാള്‍ അടക്കം വാഷിംഗ്ടണ്‍ നഗരത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളൊന്നും തുറക്കില്ല.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, കോവിഡിന്റെ പശ്ചാത്തലത്തില്‍ വന്‍ ആഘോഷമായി നടത്തില്ല. വെറും ആയിരം പേരാകും ചടങ്ങില്‍ പങ്കെടുക്കുക. ക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വാഷിങ്ടണിലും യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ കുടുംബസമേതം ചടങ്ങിനെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.