ആകാംക്ഷകള്‍ക്ക് വിരാമം; മരക്കാറിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ആകാംക്ഷകള്‍ക്ക് വിരാമം; മരക്കാറിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

മരക്കാറിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മലയാള സിനിമാ മേഖലയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം. ചിത്രം ഈ വര്‍ഷം മാര്‍ച്ച്‌ 26-ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ ആശീര്‍വാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്.

അതേസമയം, സിനിമാ തിയേറ്ററുകള്‍ തുറക്കുമ്പോള്‍ 85 മലയാളം സിനിമകളാണ് റിലീസിനായി
കാത്തുകിടക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 9 മാസമാണു തിയേറ്ററുകള്‍ പൂട്ടിക്കിടന്നത്.

മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.