കൊടും തണുപ്പില്‍ മരവിച്ച് രാജ്യ തലസ്ഥാനം; 15 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില..
കൊടും തണുപ്പില്‍ മരവിച്ച് രാജ്യ തലസ്ഥാനം. 15 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയിലാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 1.1 ഡിഗ്രി സെല്‍ഷ്യസാണ്. നാലാം ദിവസവും ശീതക്കാറ്റും തുടരുന്നു.
2006 ജനുവരി എട്ടിനാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 0.2 ആയിരുന്നു അന്ന് ഡല്‍ഹിയിലെ തണുപ്പ്. മുന്നിലുള്ളത് കാണാനാകാത്ത തരത്തിലുള്ള മൂടല്‍ മഞ്ഞ് ഡല്‍ഹിയിലെ ഗതാഗതത്തേയും ബാധിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഈ മാസം ഏഴ് മുതല്‍ ശീത തരംഗത്തിന്റെ വേഗത കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിക്ക് പുറമേ, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊടും തണുപ്പാണ്.
Photo Courtesy : Google/ images are subject to copyright