ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കില്ലെന്ന്​ കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ അറിയിച്ചു.

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കില്ലെന്ന്​ കോവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ അറിയിച്ചു.

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ്​ വാക്​സിന്‍ സൗജന്യമായി നല്‍കില്ലെന്ന്​ കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ അധ്യക്ഷനും നീതി ആയോഗ്​ അംഗവുമായ ഡോ.വിനോദ്​ പോള്‍ അറിയിച്ചു. ആദ്യഘട്ടത്തിലുള്ള 30 കോടി പേര്‍ക്കായിരിക്കും കേന്ദ്ര സർക്കാർ വാക്​സിന്‍ സൗജന്യമായി വിതരണം ചെയ്യുകയെന്നും​ അദ്ദേഹം പറഞ്ഞു.

വാക്സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്‍‌ഗണനാ ഗ്രൂപ്പുകളില്‍ നിന്നുള്ള 30 കോടി ആളുകള്‍ക്ക് വാക്സിന്‍ കുത്തിവയ്ക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത ആറ്​ മുതല്‍ എട്ട്​ മാസത്തിനുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കും വാക്​സിന്‍ വിതരണം ചെയ്യും. കോവിഡ്​ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ്​ ഈ ഘട്ടത്തില്‍ വാക്​സിന്‍ വിതരണം ചെയ്യുക. ഇവര്‍ക്കൊപ്പം കോവിഡ്​ പ്രതിരോധത്തിന്‍റെ മുന്‍നിര പോരാളികള്‍ക്കും വാക്​സിന്‍ നല്‍കും.

30 കോടി ജനങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കാനുള്ള ഒരുക്കങ്ങളാണ്​ പുരോഗമിിക്കുകന്നത്​. 29,000 വാക്​സിനേഷന്‍ പോയിന്‍റുകളിലൂടെയായിരിക്കും വാക്​സിന്‍ വിതരണം. ഈ 30 കോടി ആളുകളുടേയും വാക്​സിന്‍ വിതരണ ചെലവ്​ സര്‍ക്കാര്‍ വഹിക്കും. കോവിഡ്​ പടരുന്നത്​ തടയുകയാണ്​ സര്‍ക്കാറിന്‍റെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.