അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം.

ദുല്‍ഖര്‍ സല്‍മാന്‍ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് അഞ്ചു ഭാഷകളിലായി തിയേറ്ററുകളില്‍. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.

എല്ലാവര്‍ക്കും കുറുപ്പ് ടീമിൻ്റെ പുതുവത്സരാശംസകള്‍. ഇന്ത്യ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ പിടികിട്ടാപുള്ളിയുടെ കഥ ഭാഷകളുടെ അതിര്‍വരമ്പുകള്‍ കടന്നു റിലീസിന് ഒരുങ്ങുന്നു. ചിത്രം തിയേറ്ററില്‍ തന്നെ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ മികച്ചതും പ്രതീക്ഷകള്‍ നിറഞ്ഞതുമായ 2021 നേരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

ദുല്‍ഖറിൻ്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. ചിത്രം തിയറ്ററുകളില്‍ തന്നെ ആദ്യം എത്തിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

കേരളത്തിന്‍റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിന്‍റെ ജീവിതകഥയാണ് സിനിമ. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമീഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിൻ്റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേർന്നാണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.