കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​.

കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​.

കര്‍ഷക സമരത്തിലുണ്ടായ സംഘര്‍ഷത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡല്‍ഹി പോലീസ്​. സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയടക്കം കേസുകള്‍ രജിസ്റ്റര്‍ ചെയ്​തിട്ടുണ്ട്​. 22 കേസുകളാണ്​
ഇ​പ്പോള്‍ രജിസ്റ്റര്‍ ചെയ്​തിട്ടുള്ളത്​. ഓരോ സംഘര്‍ഷത്തിലും ​വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ്​ നീക്കം.

സംഘര്‍ഷത്തില്‍ 153 പൊലീസുകാര്‍ക്ക്​ പരിക്കേറ്റുവെന്ന്​ ​​പൊലീസ്​ അറിയിച്ചു. കര്‍ഷകര്‍ 100​ കോടിയുടെ നഷ്​ടമുണ്ടാക്കിയെന്നും ഡല്‍ഹി പോലീസ്​ അവകാശപ്പെടുന്നുണ്ട്​.

കര്‍ഷക സമരത്തെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും തുടരുകയാണ്​. ലാല്‍കില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകള്‍ ഇന്നും അടഞ്ഞു കിടക്കും. മൊബൈല്‍ ഇന്‍റര്‍നെറ്റ്​ സേവനവും തടസപ്പെടും​. സിംഘു, തിക്രി, ഗാസിപൂര്‍, മുകാബ്ര ചൗക്​ എന്നിവിടങ്ങളിലെ ഇന്‍റര്‍നെറ്റ്​ സേവനമാണ്​ തടസപ്പെടുക​. സംഘര്‍ഷത്തെ തുടര്‍ന്ന്​ ഈ പ്രദേശങ്ങളിലെ ഇന്‍റര്‍നെറ്റ്​ സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിര്‍ത്തിയിരുന്നു. ഇത്​ തുടരാനാണ്​ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്​.

ഗാസിപൂര്‍ മണ്ഡി, എന്‍.എച്ച്‌​ -9, എന്‍.എച്ച്‌​ -24 റോഡുകള്‍ ട്രാഫിക്​ നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്​.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.