കേരള ബഡ്‌ജറ്റ്‌ 2021: ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി; 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി..

കേരള ബഡ്‌ജറ്റ്‌ 2021: ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി; 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി..

പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയല്‍ അവതരിപ്പിക്കുകയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടാണ് കേരള ബഡ്‌ജറ്റ്‌ 2021 അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1600 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ ഏപ്രില്‍ മാസം മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരും. നിലവില്‍ 1500 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.
പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും 2021 ജനുവരി മാസം മുതല്‍ 100 രൂപ വര്‍ധിപ്പിച്ചിരുന്നു. 1,400 രൂപയില്‍ നിന്നാണ് 1500 രൂപയാക്കിയത്. അതാണിപ്പോള്‍ 1600 രൂപയാക്കിയത്.

സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 49.44 ലക്ഷം പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 10.88 ലക്ഷം പേരുമുണ്ട്. നവംബര്‍ മാസം തന്നെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നലിവിലുള്ളതിനാല്‍ ഉത്തരവ് നടപ്പാക്കാനായില്ല. സുരക്ഷാ പെന്‍ഷന്‍ ഇടത് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതുംമുന്നില്‍ കണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ 1600 രൂപയായി വര്‍ധിപ്പിച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 3.5 ലക്ഷം പേര്‍ക്ക് തൊഴിലവസരമൊരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റവതരണത്തില്‍ പറഞ്ഞു.
30 മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തും. 500 പോസ്റ്റ് ഫെലോഷിപ് ( 50000 മുതല്‍ 1 ലക്ഷം വരെ ) അനുവദിക്കും. എല്ലാ വിദഗ്ധര്‍ക്കും ദേശീയ അടിസ്ഥാനത്തില്‍ ഇതിനായി അപേക്ഷിക്കാം. സര്‍വകലാശാലയിലെ പശ്ചാത്തല നവീകരണത്തിന് 2000 കോടി രൂപ.

അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടിയും അനുവദിക്കും. കിഫ്ബിയില്‍ നിന്നും 500 കോടി ഡോ. പല്‍പ്പുവിന്റെ പേരില്‍ അനുവദിക്കും. കണ്ണൂര്‍ സര്‍വകലാശാലക്ക് 20 കോടിയും എ ഗ്രേഡിന് മുകളിലുള്ള എല്ലാ സര്‍വകലാശാലക്കും പുതിയ കോഴ്‌സുകളും അനുവദിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കും. ഉച്ച കഴിഞ്ഞ് അധിക ബാച്ചുകളിലുടെ പഠന സൗകര്യമൊക്കും. 2000 പുതിയ അഡ്മിഷന്‍ ആരംഭിക്കും. 1000 അധ്യാപക തസ്‌കികകള്‍ സര്‍വകലാശാലയില്‍ സൃഷ്ടിക്കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലെ ഒഴിവ് നികത്തും.

എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും നമ്മുടെ കൊവിഡ് പ്രതിരോധം മൂലം മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ക്കും ബജറ്റില്‍ ആശ്വാസത്തന് വകയുള്ളതാണ് ഇത്തവണത്തെ ബജറ്റ്. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യപനത്തിലുണ്ട്.

എല്ലാ വീടുകളിലും ലാപ്‌ടോപ് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി നൂറു ദിന കര്‍മപരപാടിയില്‍ പ്രഖ്യാപിച്ച ലാപ്‌ടോപ് പദ്ധതി കൂടുതല്‍ വിപുലവും ഉദാരവുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി നടപ്പിലാക്കുക.

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കും. ബാക്കി തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്‌എഫ്‌ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി.

കുടുംബശ്രീ വഴി കെഎസ്‌എഫ്‌ഇ മൈക്രോചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മാര്‍ച്ച്‌ – ഏപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ്പ് ലഭ്യമാക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ഇതിന് വേണ്ടി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കശുവണ്ടി തൊഴിലാളികള്‍ക്കു ഗ്രാറ്റുവിറ്റി നല്‍കാന്‍ 60 കോടി. കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി. കാര്‍ഷികമേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.

മുസ്‌രിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികള്‍ക്കു പുറമേ തിരുനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികള്‍ കൂടി. ഈ പദ്ധതികള്‍ക്ക് 40 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരത്തിന് 10 കോടി രൂപ അധികമായി അനുവദിക്കും. തിരുവനന്തപുരത്തേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചു.

ടൂറിസം മാര്‍ക്കറ്റിങ്ങിന് ചരിത്രത്തിലാദ്യമായി 100 കോടി. ഈ സാമ്ബത്തിക വര്‍ഷം ടൂറിസം മേഖല സാധാരണ നിലയിലെത്തും. 25 കോടി അധികമായി ലഭ്യമാക്കും. വിനോദ സഞ്ചാര തൊഴിലളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും.

കാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന് കെഎസ്ഡിപിയില്‍ പ്രത്യേക പാക്കേജ്. തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് 24 കോടി. ടെക്‌നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും പ്രത്യേക വികസന ഫണ്ട്.

 

പ്രധാന പ്രഖ്യാപനങ്ങള്

പ്രധാന പ്രഖ്യാപനങ്ങൾ

►8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യർക്കും, 3 ലക്ഷം മറ്റുള്ളവർക്കും

►സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയാക്കി; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

►ആരോഗ്യവകുപ്പിൽ 4,000 തസ്തികകൾ സൃഷ്ടിക്കും

►15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും

►നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിൻ്റെ തറവില ഉയർത്തി

►കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി

►നാളികേരത്തിൻ്റെ സംഭരണ വില 32 രൂപയായി ഉയർത്തി

►ആരോഗ്യ സര്‍വകലാശാല ഗവേഷണ കേന്ദ്രത്തിന് ഡോ. പല്‍പ്പുവിൻ്റെ പേര് നല്‍കും

►സ്ത്രീ പ്രൊഫഷണലുകൾക്ക് ഹ്രസ്വപരിശീലനം നല്കി ജോലിക്ക് പ്രാപ്തരാക്കും

►വർക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്‌എഫ്‌ഇ, കേരള ബാങ്ക് വായ്പകൾ ലഭ്യമാക്കും

►20 ലക്ഷം പേർക്ക് അഞ്ച് വർഷംകൊണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ജോലി നല്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും

►സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും

►കമ്പനികൾക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും

►എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും

►കെ ഫോൺ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കും; കേരളത്തിൽ ഇന്റെർനെറ്റ് ആരുടേയും കുത്തകയാകില്ല

►മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്

►സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി

►30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്കും

►കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ

►തൊഴിലുറപ്പ് പദ്ധതിയില് മൂന്ന് ലക്ഷം പേര്ക്ക് കൂടി തൊഴില്

►അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ

►കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്പറേഷന് 5 കോടി. ഗാര്ഹിക തൊഴിലാളികള്ക്ക് അഞ്ച് കോടി

►തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷേമനിധി ഫെബ്രുവരിയിൽ തുടങ്ങും

►പ്രവാസികൾക്കുള്ള ഏകോപിത തൊഴിൽ പദ്ധതിക്ക് 100 കോടി; പ്രവാസി പെൻഷൻ 3500 രൂപയാക്കി

►കയർ മേഖലയ്ക്ക് 112 കോടി വകയിരുത്തി

►കാർഷിക വികസനത്തിന് മൂന്നിന കർമ്മപദ്ധതി

►കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിൽ അവസരങ്ങൾ

►തരിശുരഹിത കേരളം ലക്ഷ്യം.

►കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും

►ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി

►മൂന്ന് വ്യവസായ ഇടനാഴികൾക്ക് 50000 കോടി

►ടൂറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്പ

►കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാര്ഥ്യമാകും. ഈ വർഷം തറക്കല്ലിടും

►ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചു

►വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ലബ്ബുകൾ. മരുന്ന് വീട്ടിലെത്തും

►ഭഷ്യസുരക്ഷക്ക് 40 കോടി. ഗാർഹിക തൊഴിലാളികൾക്ക് 5 കോടി രൂപ

►കേരള ബാങ്ക്, കെഎസ്‌എഫ്‌ഇ, കെഎഫ്സി, കെഎസ്‌ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേർന്ന് ഫണ്ടിന് രൂപം നല്കും. ഇതിലേക്കായി 50 കോടി ബജറ്റിൽ നിന്ന് അനുവദിക്കും

►കടൽഭിത്തി നിർമ്മാണത്തിന് 150 കോടി. മത്സ്യമേഖലയിൽ മണ്ണെണ്ണ വിതരണത്തിന് 60 കോടി

►മൂന്നാറിലേക്ക് പൈതൃക തീവണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി

►കേരള ഇന്നവേഷൻ ചലഞ്ച് പദ്ധതിക്കായി 40 കോടി. യുവ ശാസ്ത്രജ്ഞർക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്

►വയനാടിന് കോഫി പാർക്ക്

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.