സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിലെത്തി.

സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിലെത്തി.

കോവിഡ് മഹാമാരിയിൽ കടുത്തസാമ്പത്തിക പ്രതിസന്ധിക്കിടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി നിയമസഭയിലെത്തി. രാവിലെ 8.45 ഓടെയാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിയമസഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം അവശേഷിക്കേ വാഗ്ദാനപ്പെരുമഴയുള്ള ബജറ്റായിരിക്കും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം പദ്ധതികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും വാഗ്ദാനങ്ങളാവും ബജറ്റിലുണ്ടാകുക. കോവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാകും ബജറ്റെന്നാണ് സൂചന. സംസ്ഥാനത്തിനു കൂട്ടാന്‍ കഴിയുന്ന നികുതികള്‍ വര്‍ധിപ്പിക്കില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഊന്നല്‍ നല്‍കുന്ന പരിപാടികളും ബജറ്റിലുണ്ടാകും. റബ്ബറിൻറെ താങ്ങുവില വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. 250 രൂപ താങ്ങുവില നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അതിനു കഴിയില്ല എന്നും എത്ര വര്‍ധിപ്പിക്കുമെന്നത് ബജറ്റില്‍ ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് പ്രതീക്ഷ വെക്കാം. വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. കിഫ്ബി പോലെ തൊഴിലവസരങ്ങള്‍ക്കുള്ള വലിയ അവസരങ്ങളുണ്ടാവും. ബജറ്റ് പ്രസംഗം 3 മണിക്കൂറെങ്കിലും ഉണ്ടാവും. കുട്ടികള്‍ എഴുതിയ 12 കവിതകള്‍ ബജറ്റിലുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

                                                                                        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.