പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 25 പൈസയാണ് കൂടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 85.10 രൂപയാണ് വില. ഡീസലിന് 79.20 രൂപ. കോഴിക്കോട് 85.95 രൂപ പെട്രോളിനും, ഡീസലിന് 79.31 രൂപയുമാണ്. അന്താരാഷ്ട്രതലത്തില്‍ എണ്ണവില കുറഞ്ഞി രിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധനവെന്നതും ശ്രദ്ധേയമാണ്.
Photo Courtesy : Google/ images are subject to copyright