മലയാളത്തിൻ്റെ സ്വന്തം ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്.

മലയാളത്തിൻ്റെ സ്വന്തം ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്.

മലയാളത്തിൻ്റെ സ്വന്തം ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. വാഹനാപകടത്തെ തുടര്‍ന്ന് എട്ട് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. ഇന്നലെയായിരുന്നു ജഗതിയുടെ എഴുപതാം പിറന്നാള്‍. ഇതിൻ്റെ ആഘോഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്ന എന്ന വാർത്തയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടി ചിത്രം ‘സിബിഐ 5’ ല്‍ ആയിരിക്കും താരം എത്തുക. 2012-ല്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് ജഗതി സിനിമയില്‍ നിന്നും വിട്ടു നിന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് പരസ്യ ചിത്രങ്ങളില്‍ ജഗതി അഭിനയിച്ചിരുന്നു. നിരവധി സിനിമകളിലേക്കും ജഗതിയെ വിളിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സിബിഐ സീരിസുകളില്‍ വിക്രം എന്ന സിബിഐ ഓഫീസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്.
കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതിയുടെ നിലവിലെ ആരോഗ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് സൂചന.

ചിത്രത്തിലെ നായകന്‍ മമ്മൂട്ടി തന്നെയാണ്. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാകും സിബിഐ അഞ്ചിന്റെ ചിത്രീകരണം ആരംഭിക്കുക. ജഗതിയുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.