മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാകുന്ന ആശയങ്ങളാണ് മഹാത്മഗാന്ധിയുടേതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹം പുഷ്പാര്‍ച്ചന അര്‍പ്പിക്കുകയും ചെയ്തു.

‘മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട്. അത് ഇനിയും തുടരും. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനും ഓരോ ഭാരതീയന്റേയും ക്ഷേമത്തിനും സമൃദ്ധിയ്ക്കുമായി സ്വയം സമര്‍പ്പിച്ച മഹാന്മാരുടെ ത്യാഗത്തെ ഈ രക്തസാക്ഷി ദിനത്തില്‍ സ്മരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിച്ചു. ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദയും ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹത്തിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഗാന്ധിയുടെ ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായി അമിത് ഷാ അറിയിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും എന്തെങ്കിലും നമുക്ക് പഠിക്കാനും മനസിലാക്കാനും ഉണ്ടായിരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.