സാങ്കേതിക മികവില്‍ പുതിയ തേജസ്‌ വിമാനങ്ങള്‍ ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ.

സാങ്കേതിക മികവില്‍ പുതിയ തേജസ്‌ വിമാനങ്ങള്‍ ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ.

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന തേജസ് ലഘു പോര്‍വിമാനങ്ങള്‍ ചൈന-പാകിസ്താന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ. അതിനൂതന എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെ മാരകപ്രഹരശേഷിയുള്ള ആയുധങ്ങളാണ് പുതുപോര്‍വിമാനത്തില്‍ സജ്ജമാക്കുകയെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

2019-ല്‍ ബാലാക്കോട്ട് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് തേജസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ നിന്ന് 83 തേജസ് വിമാനങ്ങള്‍ കൂടി വ്യോമസേനയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചൈന-പാക് സംയുക്ത സംരംഭത്തില്‍ നിര്‍മിച്ച ജെഎഫ്-17 ഫൈറ്ററുകളേക്കാള്‍ പ്രവര്‍ത്തനക്ഷമത കൂടിയവയാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ പറഞ്ഞു. ബാലക്കോട്ട് നടത്തിയ സമാന ആക്രമണത്തിന് കൂടുതല്‍ സജ്ജമാണ് തേജസ് വിമാനങ്ങളെന്നും വ്യോമസേനാമേധാവി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എയര്‍-ടു-എയര്‍ മിസൈലുകളായ ആസ്ട്ര ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങളാല്‍ തേജസ് വിമാനങ്ങള്‍ സായുധീകരിക്കുമെന്ന് വ്യോമസേനാ മേധാവി അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.