കൊറോണ വൈറസ് വ്യാപനം: മലപ്പുറം പൊന്നാനി താലൂക്കിലെ രണ്ട് സ്കൂളുകളടച്ചു.

കൊറോണ വൈറസ് വ്യാപനം: മലപ്പുറം പൊന്നാനി താലൂക്കിലെ രണ്ട് സ്കൂളുകളടച്ചു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം പൊന്നാനി താലൂക്കിലെ രണ്ട് സ്കൂളുകളടച്ചു. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം 262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. മാറഞ്ചേരി, വന്നേരി എന്നീ ഹയര്‍ സെക്കണ്ടറി സ്കൂളുകളാണ് അടച്ചിട്ടിട്ടുള്ളത്. മാറഞ്ചേരി സ്കൂളില്‍ 148 വിദ്യാര്‍ത്ഥികള്‍ക്കും, കൂടാതെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 39 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പെരുമ്പടപ്പിലുള്ള വന്നേരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ 39 വിദ്യാര്‍ത്ഥികള്‍ക്കും 36 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വന്നേരി സ്കൂളില്‍ ആദ്യം അധ്യാപകരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വിദ്യാര്‍ത്ഥികളെയും മറ്റ് ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെ സമ്പര്‍ക്കം പുലര്‍ത്തിയവരോടും രോഗലക്ഷണങ്ങളുള്ളവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പൊന്നാനി താലൂക്ക് പരിധിയിലെ ടര്‍ഫുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹങ്ങളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അടിയന്തര സാഹചര്യം കണക്കില്‍ എടുത്ത് പൊന്നാനിയില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ എത്തിയ താലൂക്കിലെ ട്യൂഷന്‍ സെന്ററുകളില്‍ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. താലൂക്ക് പരിധിയില്‍ ഗുരുതര സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും മറ്റ് കുട്ടികള്‍ക്ക് രോഗം പകരാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ പറഞ്ഞു. രണ്ട് സ്‌കൂളിലും കഴിഞ്ഞ 25 മുതലാണ് ക്ലാസ് ആരംഭിച്ചത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.