നിയമലംഘനത്തിന് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിക്ക് 500 രൂപ പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്

നിയമലംഘനത്തിന് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിക്ക് 500 രൂപ പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്

 വിവേക് ഒബ്‌റോയിക്ക് പിഴയിട്ട് മുംബൈ പൊലീസ്. നിയമലംഘനത്തിന് ബോളിവുഡ് നടൻ
വിവേക് ഒബ്‌റോയിക്ക് 500 രൂപ പിഴയിട്ട് മുംബൈ ട്രാഫിക് പൊലീസ്. മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ് ശിക്ഷ. മുംബൈയിലെ സാന്തക്രൂസ് ട്രാഫിക് പൊലീസിന്‍േറതാണ് നടപടി.

ഇതിനൊപ്പം വിവേക് ഒബ്‌റോയിക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിനാണ് കേസ്. വാലന്റൈന്‍സ് ദിനത്തില്‍ വിവേക് ഒബ്റോയ് തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഹാര്‍ലി ഡേവിസണ്‍ ബൈക്കില്‍ ഭാര്യയെ പുറകില്‍ ഇരുത്തി നടന്‍ അഭിനയിച്ച സാഥിയ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ബിജിഎം ഓടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ വിവേക് ഒബ്റോയിയും ഭാര്യ പ്രിയങ്ക ആല്‍വയും ഹെല്‍മെറ്റും മാസ്കും ധരിച്ചിരുന്നില്ല. വീഡിയോയയ്ക്ക് സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണം ലഭിച്ചെങ്കിലും നിയമലംഘനം നടത്തിയതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടന്‍.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ജുഹു പൊലീസ് ആണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 188, 269 എന്നിവയ്ക്ക് പുറമേ, മഹാരാഷ്ട്ര കോവിഡ് 19 മുന്‍കരുതല്‍ നടപടികള്‍, മോട്ടോര്‍ വാഹന നിയമം, തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തിയതായി പൊലീസ് അറിയിച്ചു.

ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിവേക് ഒബ്റോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെക്കുറിച്ച്‌ വിവേക് ഒബറോയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.