കോവിഡ് വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഇന്ത്യ.
കോവിഡ് വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഇന്ത്യ. ഒരു ദിവസം 6,58,674 പേര്‍ക്ക് വാക്സിന് കുത്തിവെയ്പ്പ് നടത്തി റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് രാജ്യം. വ്യാഴാഴ്ച്ചയാണ് രാജ്യത്ത് ഏറ്റവും അധികം പേര് കൊറോണ വാക്സിന് കുത്തിവെയ്പ്പ് സ്വീകരിച്ചത്.
ഒരു കോടി പേര്‍ക്ക് വാക്സിന് നല്‍കിയെന്ന നിര്‍ണായക നേട്ടവും വ്യാഴാഴ്ച്ചയാണ് ഇന്ത്യ സ്വന്തമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മന്ദീപ് ഭണ്ഡാരിയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച്ച ആറു മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 1,04,49942 പേരാണ് രാജ്യത്ത് ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്. 62,95,903 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഘട്ട വാക്സിന് ഡോസും 7,56,942 പേര് രണ്ടാം ഘട്ട ഡോസും സ്വീകരിച്ചു. 33,97,097 കൊറോണ മുന്‍നിര പോരാളികളും വാക്സിന് എടുത്തു.
ജനുവരി 16 നാണ് ഇന്ത്യയില്‍ വാക്സിനേഷന് ആരംഭിച്ചത്. ഏറ്റവും വേഗം ഒരു കോടിയാളുകള്‍ക്ക് വാക്സിന് നല്കുന്ന രാജ്യം ഇന്ത്യയാണ്. വാക്സിനേഷന് 1 കോടി കടക്കാന്‍ കേവലം ഒരു മാസം മാത്രമാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നത്. ലോകത്ത് 1 കോടി ആളുകള്‍ക്ക് വാക്സിന് നല്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 5 കോടി ആളുകള്‍ക്ക് വാക്സിന് നല്കിയ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 1.6 കോടി ആളുകള്‍ക്ക് വാക്സിന് നല്കിയ യുകെയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Photo Courtesy : Google/ images are subject to copyright