പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. 1983 ല്‍ ആണ് അഭിനയരംഗത്തേക്ക് രാജീവ് എത്തിയത്. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂര്‍, കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവര്‍ രാജീവ് കപൂറിന്റെ ബന്ധുക്കളാണ്.

ഏക് ജാന്‍ ഹേന്‍ ഹും എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. താവിന്റെ അവസാന സംവിധാന സംരംഭമായ രാം തേരി ഗംഗ മൈലി എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ആസ്മാന്‍, ലൗ ബോയ്, സബര്‍ദസ്ത്, ഹം തോ ചലേ പര്‍ദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

1991 ല്‍ ഹെന്ന എന്ന സിനിമ രാജീവ് കപൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. 1996 ല്‍ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആ അബ് ലോട്ട് ചലേന്‍ രാജീവ് കപൂര്‍ സംവിധാനം ചെയ്ത സിനിമയാണ്. 1983 ല്‍ ഇറങ്ങിയ ഏക് ജാന്‍ ഹെയ് ഹം, 1985 ല്‍ ഇറങ്ങിയ രാം തേരി ഗംഗാ മെയ്‌ലി എന്നിവയിലെ പ്രകടനത്തിലൂടെയാണ് രാജീവ് കപൂര്‍ ശ്രദ്ധേയനായത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.